ന്യൂ​ഡ​ൽ​ഹി: അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷ​ത്തെ​ത്തു​ട​ര്‍​ന്ന് ഐ​പി​എ​ല്‍ നി​ര്‍​ത്തി​വ​ച്ച​തോ​ടെ പ​ഞ്ചാ​ബ് കിം​ഗ്സ്, ഡ​ൽ​ഹി കാ​പ്പി​റ്റ​ൽ​സ് ടീ​മം​ഗ​ങ്ങ​ളെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും ഡ​ൽ​ഹി​യി​ലെ​ത്തി​ച്ചു. വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ലാ​ണ് ഇ​വ​രെ ഡ​ൽ​ഹി​യി​ലെ​ത്തി​ച്ച​ത്.

ഐ​പി​എ​ല്ലി​ല്‍ ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലെ ധ​രം​ശാ​ല​യി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി ന​ട​ന്ന പ​ഞ്ചാ​ബ് കിം​ഗ്സ്-​ഡ​ല്‍​ഹി ക്യാ​പ്റ്റ​ല്‍​സ് മ​ത്സ​രം നി​ർ​ത്തി​വെ​ച്ച​തോ​ടെ താ​ര​ങ്ങ​ൾ ഹൈ​ദ​രാ​ബാ​ദി​ൽ കു​ടു​ങ്ങി​യി​രു​ന്നു. പാ​ക് ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ അ​ട​ച്ച​തോ​ടെ​യാ​ണ് താ​ര​ങ്ങ​ളെ ട്രെ​യി​ൻ മാ​ർ​ഗം ഡ​ൽ​ഹി​യി​ലെ​ത്തി​ച്ച​ത്.

കാ​ഷ്മീ​രി​ൽ​നി​ന്നും പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പാ​ടാ​ക്കി​യാ​ണ് ഉ​ത്ത​ര​മേ​ഖ​ല റെ​യി​ൽ​വേ താ​ര​ങ്ങ​ളെ മാ​റ്റി​യ​ത്.