ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ൻ പ്ര​കോ​പ​നം തു​ട​രു​ന്ന​തി​നി​ടെ നാ​വി​ക സേ​ന​യും രം​ഗ​ത്ത്. ഇ​ന്ത്യ​ൻ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ക​റാ​ച്ചി ല​ക്ഷ്യ​മാ​ക്കി പു​റ​പ്പെ​ട്ടെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

സൂ​പ്പ​ർ​സോ​ണി​ക് ക്രൂ​യി​സ് മി​സൈ​ലു​ക​ള​ട​ക്കം ഘ​ടി​പ്പി​ച്ച യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ക​റാ​ച്ചി തു​റ​മു​ഖം ല​ക്ഷ്യ​മി​ട്ട് പു​റ​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഇ​ന്ത്യ​ക്ക് നേ​രെ ക​ടു​ത്ത ആ​ക്ര​മ​ണ​മാ​ണ് പാ​ക്കി​സ്ഥാ​ൻ ന​ട​ത്തു​ന്ന​ത്. അ​തി​ർ​ത്തി​യി​ൽ അ​തി​രൂ​ക്ഷ​മാ​യ വെ​ടി​വ​യ്പ് തു​ട​ങ്ങി​യ​തി​ന് പി​ന്നാ​ലെ ജ​മ്മു​വി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ഡ്രോ​ൺ ആ​ക്ര​മ​ണ​വും പാ​ക്കി​സ്ഥാ​ൻ തു​ട​രു​ക​യാ​ണ്.