രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ കൂടി; എസ്.ജയ്ശങ്കറിന്റെ സുരക്ഷ വര്‍ധിപ്പിച്ചു
Wednesday, May 14, 2025 11:27 AM IST
ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. വാഹനവ്യൂഹത്തിലേക്ക് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍കൂടി ചേര്‍ത്തുകൊണ്ടാണ് സുരക്ഷ വര്‍ധിപ്പിച്ചത്.
വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവില്‍ സിആര്‍പിഎഫ് നിന്ന് 'ഇസഡ്' കാറ്റഗറി സുരക്ഷയാണ് ജയ്ശങ്കറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യ-പാകിസ്താന് സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ നടത്തിയ സുരക്ഷാ അവലോകനത്തിലാണ് സിആര്‍പിഎഫ് സുരക്ഷ കൂട്ടാൻ തീരുമാനിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ജയ്ശങ്കറിന്റെ സുരക്ഷാ "വൈ'യില്‍ നിന്ന് "ഇസഡ്' കാറ്റഗറിയിലേക്ക് ഉയര്‍ത്തിയത്. ഇതോടെ ഡല്‍ഹി പോലീസില്‍നിന്ന് ജയ്ശങ്കറിന്റെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തിരുന്നു.