സര്‍ക്കാര്‍ ജീവനക്കാരായിരുന്ന പിഎസ്സി ചെയര്‍മാനും അംഗങ്ങള്‍ക്കും നേട്ടം; പെന്ഷൻ തുക ഉയർത്തി
Wednesday, May 14, 2025 12:38 PM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായിരുന്ന പിഎസ്സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഉയര്‍ന്ന പെന്ഷൻ അനുവദിച്ച് സംസ്ഥാന സർക്കാർ. വെള്ളിയാഴ്ചയാണ് സംസ്ഥാന പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. മന്ത്രിസഭായോഗ തീരുമാനപ്രകാരമാണ് ഉത്തരവ്.
എന്നാൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് തീരുമാനമെന്നാണ് സർക്കാരിന്റെ വിശദീകരണം. പെൻഷൻ ആനുകൂല്യത്തിന് സര്‍ക്കാര്‍ സര്‍വീസിനൊപ്പം പിഎസ്സി അംഗമെന്ന നിലയിലെ സേവനകാലവും പരിഗണിക്കാമെന്ന് ഉത്തരവിൽ പറയുന്നു.
സര്‍ക്കാര്‍ സര്‍വീസിലായിരുന്ന ശേഷം പിഎസ്സി ചെയര്‍മാനും അംഗവുമായിരുന്നവര്‍ക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പെൻഷൻ ഇതോടെ ഉയരും.
പിഎസ്സി അംഗമെന്ന നിലയിൽ ഉയര്‍ന്ന പെന്ഷൻ ആവശ്യപ്പെട്ട് മുൻ അംഗങ്ങൾ സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം സംസ്ഥാന സർക്കാർ നിഷേധിച്ചതോടെ ഇവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉചിതമായ തീരുമാനമെടുക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉയര്‍ന്ന പെന്ഷൻ നൽകാൻ തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടത്.