തെക്കൻ ലെബനനിൽ ഇസ്രായേൽ ആക്രമണം; ഹിസ്ബുൾ അംഗം കൊല്ലപ്പെട്ടു
Friday, May 16, 2025 5:13 AM IST
ബെയ്റൂട്ട്: തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുൾ അംഗം കൊല്ലപ്പെട്ടു. അർനൗൺ-യോഹ്മോർ റോഡിൽ ഒരു വാഹനത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
നബതിഹ് ജില്ലയിലെ അർനൗൺ പട്ടണത്തിൽ നിന്നുള്ള ഹിസ്ബുൾ അംഗമായ മുഹമ്മദ് അലി മറൂണിയാണ് കൊല്ലപ്പെട്ടതെന്ന് ലെബനൻ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തെക്കൻ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളിൽ മൂന്ന് ഹിസ്ബുള്ള അംഗങ്ങൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.