റഷ്യയുമായുള്ള ചർച്ചകളിൽ യുക്രേനിയൻ പ്രതിനിധി സംഘം പങ്കെടുക്കുമെന്ന് സെലൻസ്കി
Friday, May 16, 2025 5:47 AM IST
കീവ്: ഇസ്താംബൂളിൽ റഷ്യയുമായുള്ള ചർച്ചകളിൽ യുക്രേനിയൻ പ്രതിനിധി സംഘം പങ്കെടുക്കുമെന്ന് പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കി. വെടിനിർത്തൽ കൈവരിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിനിധി സംഘത്തെ യുക്രെയ്ൻ പ്രതിരോധ മന്ത്രി റസ്റ്റം ഉമെറോവ് നയിക്കും. സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ സംഘത്തിൽ ഉൾപ്പെടും.
ഡിഡബ്ല്യു ന്യൂസ് റിപ്പോർട്ട് ചെയ്തതനുസരിച്ച് യുക്രേനിയൻ-റഷ്യൻ നയതന്ത്രജ്ഞർ തമ്മിലുള്ള ചർച്ചകൾ ഇന്ന് ഇസ്താംബൂളിൽ നടക്കുമെന്ന് ജർമൻ വാർത്താ ഏജൻസിയായ ഡിപിഎ ഉദ്ധരിച്ച് തുർക്കി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.