ടെന്റ് തകർന്ന് യുവതി മരിച്ച സംഭവം; റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ
Friday, May 16, 2025 7:49 AM IST
കൽപ്പറ്റ: വയനാട്ടിൽ ടെന്റ് തകർന്നുവീണ് യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ. സ്വച്ഛന്ത്, അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്.
ഇവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മേപ്പാടി 900 കണ്ടിയിലാണ് സംഭവം.
നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മ ആണ് മരിച്ചത്. 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ നിർമിച്ചിരുന്ന ടെന്റാണ് തകർന്നുവീണത്.
മരത്തടി കൊണ്ട് നിർമിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.