തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ല; ജി.സുധാകരനെ വിമർശിച്ച് എം.വി.ഗോവിന്ദൻ
Friday, May 16, 2025 5:14 PM IST
തിരുവനന്തപുരം: തപാൽവോട്ടിൽ ക്രമക്കേട് നടത്തിയെന്ന ജി.സുധാകരന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സുധാകരനെ പോലയുള്ളവർ പ്രസ്താവന നടത്തുമ്പോൾ ശ്രദ്ധിക്കണമെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഒരിക്കലും സിപിഎം ശ്രമിച്ചിട്ടില്ല. പ്രസ്താവന സുധാകരൻ തന്നെ തിരുത്തിയിട്ടുണ്ട്. ഇനി ഇതിൽ കൂടുതൽ പ്രതികരണം നടത്തി വിവാദത്തിനില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. അതേസമയം വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ജി.സുധാകരനെതിരെ പോലീസ് കേസെടുത്തു.
ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. 1989ൽ കെ.വി.ദേവദാസ് ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ പോസ്റ്റൽ ബാലറ്റുകള്‍ പൊട്ടിച്ച് തിരുത്തിയെന്ന് സുധാകരൻ പറഞ്ഞത് വൻ വിവാദമായിരിക്കുകയാണ്.