പത്തനംതിട്ടയിൽ ബൈക്ക് യാത്രികന് നേരെ ആസിഡ് ആക്രമണം
Sunday, May 18, 2025 11:31 AM IST
പത്തനംതിട്ട: ബൈക്കിൽ സഞ്ചരിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം. പത്തനംതിട്ട കലഞ്ഞൂരിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
ആക്രമണത്തിനിരയായ അനൂപ്(34) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സംഭവത്തെക്കുറിച്ച് കൂടൽ പോലീസ് അന്വേഷണം ആരംഭിച്ചു.