മാർപാപ്പയുടെ പ്രബോധനം പ്രത്യാശാജനകം; സി.വി.ആനന്ദബോസ്
Sunday, May 18, 2025 5:44 PM IST
കോൽക്കത്ത: ആഗോള കത്തോലിക്കാ സഭയുടെ തലവനായി ചുമതലയേറ്റ ലെയോ പതിനാലാമൻ മാർപാപ്പയെ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് അഭിനന്ദിച്ചു.
സത്യം, നീതി, സമാധാനം എന്നിവ അടിസ്ഥാനമാക്കി മാനവികത സാക്ഷാത്കരിക്കാൻ കഴിയുന്ന ലോകക്രമം കെട്ടിപ്പടുക്കുകയെന്ന മാർപാപ്പയുടെ പ്രഖ്യാപനം സംഘർഷ നിർഭരമായ കാലഘട്ടത്തിൽ പുതിയ പ്രതീക്ഷ നൽകുന്നതാണെന്ന് ബംഗാൾ ഗവർണർ പറഞ്ഞു.
സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രാദേശികസമയം രാവിലെ പത്തിനാണ് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സ്ഥാനാരോഹണ ചടങ്ങുകൾ ആരംഭിച്ചത്. സ്ഥാനാരോഹണ ചടങ്ങുകൾക്കു മുമ്പായി മാർപാപ്പ സെന്റ് പീറ്റേഴ്സ് ചത്വരത്തിലൂടെയുള്ള തന്റെ ആദ്യ പോപ്പ് മൊബീൽ സവാരിയും നടത്തി.