കോഴിക്കോട് തിപീടിത്തം; പൂർണമായി തീ അണയ്ക്കുന്നത് വരെ ശ്രമം തുടരും: മന്ത്രി എ.കെ. ശശീന്ദ്രൻ
Sunday, May 18, 2025 8:22 PM IST
കോഴിക്കോട്: നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡിൽ ഉണ്ടായ തീപിടിത്തം വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രതതോടെ തീ അണയ്ക്കാനുള്ള ശ്രമം തുടരുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. പൂർണമായി തീ അണയ്ക്കുന്നത് വരെ ശ്രമം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
എത്രയും പെട്ടെന്ന് തീ അണയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. തീപിടിത്തത്തിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.