തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പ്ല​സ് ടു ​പ​രീ​ക്ഷ ഫ​ലം മെ​യ് 22ന് ​പ്ര​ഖ്യാ​പി​ക്കും. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷം മൂ​ന്നി​ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ക്കു​ക.

ഹ​യ​ർ സെ​ക്ക​ണ്ട​റി പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ്ണ​യം പൂ​ർ​ത്തി​യാ​യ​താ​യി മ​ന്ത്രി വി ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു. 4,44,707 വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ണ്ട​റി പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ർ​ണ​യ​വും ന​ട​ന്നുവ​രി​ക​യാ​ണ്.

413581 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ടാ​ബു​ലേ​ഷ​ൻ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷാ ഫ​ലം ജൂ​ൺ മാ​സം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.