ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മുകളിലേക്ക് മരം വീണു; ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Tuesday, May 20, 2025 1:21 PM IST
കൊച്ചി: ഓടിക്കൊണ്ടിരുന്ന ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിലേക്ക് മരം കടപുഴകി വീണു. ഓട്ടോ ഡ്രൈവറും യാത്രക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടു. കളമശേരി കൊച്ചിൻ യൂണിവേഴ്സിറ്റി കവാടത്തിന് സമീപമാണ് സംഭവം. റോഡരികിൽ നിന്ന ആൽമരമാണ് കടപുഴകി ഓട്ടോറിക്ഷയുടെ മേൽ വീണത്.
കളമശേരി വട്ടേക്കുന്ന് സ്വദേശി ഷരീഫിന്റേതാണ് ഓട്ടോറിക്ഷ. റോഡിനോട് ചേർന്നുള്ള കുസാറ്റ് സെക്യൂരിറ്റി കാബിന്റെ മേലേക്കാണ് മരം ആദ്യം വീണത്. പിന്നാലെ മരത്തിന്റെ ചില്ലകൾ റോഡിലേക്ക് മറിയുകയായിരുന്നു.
വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘം ആൽമരം മുറിച്ചുമാറ്റി. മരംവീണ് ഓട്ടോയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.