കോ​ഴി​ക്കോ​ട്: വി​ക​സ​ന​ത്തി​ന്‍റെ​യും സാ​മൂ​ഹ്യ പു​രോ​ഗ​തി​യു​ടെ​യും ഒ​ന്പ​ത് വ​ർ​ഷ​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ന​വ​കേ​ര​ള ന​യ​മാ​ണ് ഇ​ട​ത് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ലോ​ക​ഭൂ​പ​ട​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ വി​ഴി​ഞ്ഞം തു​റ​മു​ഖം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ദേ​ശീ​യ​പാ​താ വി​ക​സ​ന​വും ഗെ​യ്ൽ പൈ​പ്പ് ലൈ​ൻ പ​ദ്ധ​തി​യും യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി​യെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

60 ല​ക്ഷം പേ​ർ​ക്ക് സാ​മൂ​ഹ്യ സു​ര​ക്ഷ പെ​ൻ​ഷ​ൻ കൃ​ത്യ​മാ​യി ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ല് വ​ർ​ഷം കൊ​ണ്ട് കേ​ര​ള​ത്തി​ൽ 7000 കോ​ടി​യു​ടെ സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കി​യെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.