പാക്കിസ്ഥാനിൽ സ്കൂൾ ബസിനുനേരെ ചാവേറാക്രമണം; നാല് കുട്ടികൾ കൊല്ലപ്പെട്ടു
Wednesday, May 21, 2025 11:57 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ സ്കൂൾ ബസിനുനേരെ ഉണ്ടായ ചാവേർ ആക്രമണത്തിൽ നാല് കുട്ടികൾ കൊല്ലപ്പെട്ടു. 38 പേർക്ക് പരിക്കേറ്റു. ബലുചിസ്ഥാനിലെ ഖുസ്ദാറിലാണ് സ്കൂൾ ബസിനുനേരെ ആക്രമണം ഉണ്ടായത്.
ആർമി പബ്ലിക് സ്കൂളിന്റെ ബസിനുനേരെയാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക ഡെപ്യൂട്ടി കമ്മീഷണർ യാസിർ ഇക്ബാൽ പറഞ്ഞു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
ആക്രമണത്തിനു പിന്നിൽ ബലൂച് ലിബറേഷൻ ആർമി ആണെന്ന് സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.