വയനാട്ടിൽ നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി
Friday, May 23, 2025 7:00 AM IST
കൽപ്പറ്റ: വയനാട്ടിൽ നിരോധിത പുകയിലയുടെ വൻ ശേഖരം പിടികൂടി എക്സൈസ്. ലോറിയിൽ കടത്തുകയായിരുന്ന പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്.
3495 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. വ്യാഴാഴ്ച രാത്രി മുത്തങ്ങ ചെക്പോസ്റ്റിൽ ആണ് സംഭവം.
നിരോധിത പുകയില കടത്തിയ വാളാട് സ്വദേശി സഫീർ എക്സൈസിന്റെ പിടിയിലായി.