നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെ മർദിച്ച സംഭവം: മൂന്നുപേർ അറസ്റ്റിൽ
Friday, May 23, 2025 11:19 AM IST
തളിപ്പറമ്പ്: നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും കൂട്ടുകാരെും മർദിച്ച സംഭവത്തിൽ മുഖ്യ പ്രതിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. മുഖ്യപ്രതി സന്തോഷ്, ശ്രീകാന്ത്, പ്രജീഷ് എന്നിവരാണു പോലീസിന്റെ പിടിയിലായത്.
ബുധനാഴ്ച രാത്രി തൃച്ചംബരം ചിന്മയ സ്കൂളിന് മുന്നിൽ വച്ചാണ് സന്തോഷ് കീഴാറ്റൂരിന്റെ മകൻ യദുശാന്ത് കുട്ടുകാരായ ഋഷിദ്, നിവേദ്, അർജുൻ എന്നിവരെ സ്കൂൾ ഫ്ലക്സിന് കല്ലെറിഞ്ഞു എന്നാരോപിച്ച് എട്ടംഗ സംഘം മർദിച്ചത്.