ബാറ്റിംഗ് വെടിക്കെട്ടുമായി ഇഷാൻ കിഷൻ; ഹൈദരാബാദിന് കൂറ്റൻ സ്കോർ
Friday, May 23, 2025 9:24 PM IST
ലക്നോ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് കൂറ്റൻ സ്കോർ. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 231 റൺസാണ് സൺറൈസേഴ്സ് പടുത്തുയർത്തിയത്.
അർധ സെഞ്ചുറി നേടിയ ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഹൈദരാബാദ് കൂറ്റൻ സ്കോർ എടുത്തത്. 94 റൺസാണ് ഇഷാൻ കിഷൻ എടുത്തത്. 48 പന്തിൽ ഏഴ് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിംഗ്സ്.
അഭിഷേക് ശർമ 34 റൺസും അനികേത് വർമ 26 റൺസും എടുത്തു. ക്ലാസൻ 24 റൺസ് സ്കോർ ചെയ്തു. ആർസിബിക്ക് വേണ്ടി റൊമാരിയോ ഷെപ്പേർഡ് രണ്ട് വിക്കറ്റെടുത്തു. ഭുവനേശ്വർ കുമാറും ലുംഗി എംഗിഡിയും സുയാഷ് ശർമയും ക്രുനാൾ പാണ്ഡ്യയും ഓരോ വിക്കറ്റ് വീതം എടുത്തു.