ഐആർഎസ് ഉദ്യോഗസ്ഥൻ കെ.ജി. അരുൺരാജ് രാജിവച്ചു
Friday, May 23, 2025 10:00 PM IST
പാറ്റ്ന: ബീഹാർ കേഡർ ഐആർഎസ് ഉദ്യോഗസ്ഥൻ കെ.ജി. അരുൺരാജ് രാജിവച്ചു. സേലം സ്വദേശി ആയ അരുൺരാജിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ഇദ്ദേഹം ബിഹാറിലായിരുന്നു ജോലി ചെയ്തിരുന്നത്.
ജോലി രാജിവച്ച് ഇദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. തമിഴ്നാട് രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന നടൻ വിജയ്യുടെ രാഷ്ട്രീയ കക്ഷി തമിഴക വെട്രി കഴകത്തിൽ ഇദ്ദേഹം ചേർന്ന് പ്രവർത്തിക്കുമെന്നാണ് സൂചന.
നേരത്തേ തന്നെ ഇദ്ദേഹം വിജയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി പ്രവർത്തിക്കുകയാണെന്ന ആരോപണവുമായി ബിജെപി രംഗത്ത് വന്നിരുന്നു.