ആയുധ പരീക്ഷണം; വ്യോമ ഗതാഗതത്തിന് നിയന്ത്രണം
Saturday, May 24, 2025 6:27 AM IST
ന്യൂഡൽഹി: ആകാശത്ത് ആയുധ പരീക്ഷണം നടത്തുന്നതിനാൽ ആൻഡമാൻ നിക്കോബാദ ദ്വീപിന് മുകളിൽ വ്യോമ ഗതാഗതത്തിന് ഇന്ന് മൂന്ന് മണിക്കൂർ വിലക്കേർപ്പെടുത്തി. രാവിലെ ഏഴ് മുതൽ പത്തുവരെയാണ് നിയന്ത്രണം.
മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് ആയുധ പരീക്ഷണം നടത്തുന്നതെന്ന് ഇന്ത്യൻ പ്രതിരോധ സേനകളുടെ സംയുക്ത കമാൻഡായ ആൻഡമാൻ ആൻഡ് നികോബാർ കമാൻഡ് അറിയിച്ചു. വെള്ളിയാഴ്ചയും ആയുധ പരീക്ഷണം നടത്തിയിരുന്നു.
ഇതിന്റെ തുടർച്ചയായിട്ടാണ് ഇന്ന് പരീക്ഷണം നടത്തുന്നത്. ഹൈ- ഓൾട്ടിറ്റ്യൂഡ് ആയുധ പരീക്ഷണം വിജയികരമായി പൂർത്തിയാക്കിയതായും ശനിയാഴ്ച രാവിലെയും സമാനമായ പരീക്ഷണം തുടരുമെന്നും സേന അറിയിച്ചു.