മും​ബൈ: ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ര്‍​ന്ന് മും​ബൈ ന​ഗ​രം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. വ​ര്‍​ളി ഭൂ​ഗ​ര്‍​ഭ മെ​ട്രോ സ്‌​റ്റേ​ഷ​ന്‍ പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പ്ലാ​റ്റ് ഫോ​മു​ക​ള്‍ ഉ​ള്‍​പ്പെ​ടെ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​ക്ക​ഴി​ഞ്ഞു.

ഈ ​അ​ടു​ത്താ​ണ് വ​ര്‍​ളി ഭൂ​ഗ​ര്‍​ഭ മെ​ട്രോ സ്‌​റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. മേ​ല്‍​ക്കൂ​ര ചോ​ര്‍​ന്ന് വെ​ള്ളം സ്‌​റ്റേ​ഷ​ന​ക​ത്തും പ്ലാ​റ്റ്‌​ഫോ​മി​ലേ​യ്ക്കും എ​ത്തു​ക​യാ​യി​രു​ന്നു.



ബാ​ന്ദ്ര- കു​ര്‍​ള കോം​പ്ല​ക്‌​സ് മു​ത​ല്‍ വ​ര്‍​ളി​യി​ലെ ആ​ചാ​ര്യ ആ​ത്രെ ചൗ​ക്ക് വ​രെ​യു​ള്ള മും​ബൈ മെ​ട്രോ ലൈ​ന്‍ 3ന്‍റെ സ​ര്‍​വീ​സു​ക​ള്‍ ഈ ​മാ​സം 10 നാ​ണ് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യ​ത്.

പു​തി​യ​താ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത സ്റ്റേ​ഷ​ന്‍ ചോ​ര്‍​ന്ന​തി​ല്‍ വ്യാ​പ​ക വി​മ​ര്‍​ശ​ന​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​റ​യു​ന്ന​ത്.