കൊല്ലത്ത് മരം ഒടിഞ്ഞുവീണ് അപകടം; ഗൃഹനാഥൻ മരിച്ചു
Tuesday, May 27, 2025 11:33 AM IST
കൊല്ലം: പട്ടാഴിയിൽ മരം ഒടിഞ്ഞ് വീണ് ഗൃഹനാഥൻ മരിച്ചു. മൈലാടുംപാറ സ്വദേശി ബൈജു വർഗീസ്(52) ആണ് മരിച്ചത്.
തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ഇയാളുടെ പുരയിടത്തിലെ നിരവധി മരങ്ങള്‍ കാറ്റില്‍ ഒടിഞ്ഞുവീണിരുന്നു. ഇതിന്റെ ചില്ലകള്‍ വെട്ടിമാറ്റാനായി പോയതായിരുന്നു ബൈജു.
രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് ബോധരഹിതനായി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചില്ലകള്‍ വെട്ടിമാറ്റുന്നതിനിടെ ദേഹത്തേക്ക് വീണാകാം മരണമെന്നാണ് നിഗമനം.