അമൃത്സറില് സ്ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്
Tuesday, May 27, 2025 2:30 PM IST
അമൃത്സര്‍: പഞ്ചാബിലെ അമൃത്സറില് ബോംബ് പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടു. ഖലിസ്ഥാന്‍ ഭീകരവാദിയെന്ന് പോലീസ് സംശയിക്കുന്ന ആളാണ് മരിച്ചത്.
സ്ഫോടനത്തിൽ പ്രദേശവാസികൾ ഉൾപ്പെടെ മറ്റ് അഞ്ച് പേർക്ക് പരിക്കുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
നൗഷേര ഗ്രാമത്തിന് സമീപം രാവിലെ ഒന്‍പതരയോടെയാണ് സംഭവം. നേരത്തേ കുഴിച്ചിട്ട് സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തു തിരിച്ചെടുക്കാൻ വന്നപ്പോൾ അബദ്ധത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് നിഗമനം. സംഭവമറിഞ്ഞെത്തിയ പോലീസ് ഗുരുതരമായി പരിക്കേറ്റ ആളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.