അൻവറിന് നീരസമുണ്ടായത് സ്വഭാവികം: അദ്ദേഹവുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് കെ. സുധാകരൻ
Tuesday, May 27, 2025 2:59 PM IST
കണ്ണൂർ: നിലമ്പുർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിൽ പി.വി. അൻവറിന് നീരസമുണ്ടായത് സ്വാഭാവികമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ.സുധാകരൻ എംപി.
കോൺഗ്രസ് നേതാക്കൻമാർ ഐകകണ്ഠേനയാണ് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. അതിൽ ആർക്കും തെറ്റ് പറയാൻ സാധിക്കില്ല. ഇക്കാര്യത്തിൽ അൻവറിന് നീരസം ഉണ്ടായത് സ്വാഭാവികമാണ്. അതൊന്നും കോൺഗ്രസും അൻവറും തമ്മിലുള്ള ബന്ധത്തിൽ പോറൽ ഏൽപ്പിക്കില്ലെന്നും സുധാകരൻ മാധ്യമങ്ങളോടു പറഞ്ഞു.
സ്വന്തം പാർട്ടിക്കകത്തു തന്നെ അഭിപ്രായ വ്യത്യാസമുണ്ടാകുന്നത് സ്വഭാവികമാണ്. അൻവറിനെ നേരിട്ട് കണ്ട് വിശദമായി സംസാരിച്ചു. അൻവർ തങ്ങളോടൊപ്പമുണ്ടാകുമെന്നും യുഡിഎഫിന്റെ ഭാഗമാകുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.