വയനാട്ടിൽ മരത്തടിയുമായി തെന്നി വീണ് അപകടം; യുവാവ് മരിച്ചു
Tuesday, May 27, 2025 3:43 PM IST
വയനാട്: വാളാട് ടൗണിൽ മരത്തടിയുമായി തെന്നി വീണ് യുവാവ് മരിച്ചു. കാട്ടിമൂല പുളിക്കൽ ജോബിഷ് (42) ആണ് മരിച്ചത്. ഇറച്ചിക്കടയിലേക്കുള്ള മരത്തടി ഇറക്കുന്നതിനിടെ ഇയാൾ തെന്നി വീണു. പിന്നാലെ മരത്തടിയും ദേഹത്ത് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സെബാസ്റ്റ്യൻ -അന്നക്കുട്ടി ദമ്പതികളുടെ മകനാണ് മരിച്ച ജോബിഷ്. പ്രിയ ആണ് ഭാര്യ. നാലു മക്കളുണ്ട്.