പേരാമ്പ്രയില്‍ ചുഴലിക്കാറ്റ്; നിരവധി വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു
Wednesday, May 28, 2025 12:14 PM IST
കോഴിക്കോട്: പേരാമ്പ്ര കൂത്താളിയില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വ്യാപക നാശനഷ്ടം. കൂത്താളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്ള നിരവധി വീടുകളുടെ മേല്‍ക്കൂര കാറ്റത്ത് പറന്നുപോയി.
പല വീടുകളുടെയും മുകളിലേക്ക് മരം കടപുഴകി വീണു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. വൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തിയ നിലയിലാണ്.
കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ രാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്.