കടയിലെ ലിഫ്റ്റില്‍ കുടുങ്ങി അപകടം; സ്വർണവ്യാപാരി മരിച്ചു
Wednesday, May 28, 2025 3:50 PM IST
ഇടുക്കി: കട്ടപ്പനയില്‍ സ്വര്‍ണക്കട ഉടമ കടയിലെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. സണ്ണി ഫ്രാൻസിസ് ആണ് മരിച്ചത്.
ഇന്ന് രാവിലെ 11ഓടെയാണ് സംഭവം. നഗരത്തിലുള്ള സ്വന്തം കടയുടെ ലിഫ്റ്റിൽ ഇയാൾ കുടുങ്ങുകയായിരുന്നു. കറണ്ട് പോയതിനെ തുടര്‍ന്ന് ലിഫ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെയാണ് സണ്ണി ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയതെന്നാണ് വിവരം.
പുറത്തിറക്കാൻ ജീവനക്കാർ ശ്രമിക്കുന്നതിനിടെ ലിഫ്റ്റ് പൊടുന്നനെ ഇടിച്ചുനിന്നതോടെ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നീട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി ലിഫ്റ്റ് പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.