കൊ​ച്ചി: രാ​ജ്യ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന കേ​സി​ൽ സം​വി​ധാ​യ​ക​ൻ അ​ഖി​ൽ മാ​രാ​ർ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി. അ​ഖി​ൽ മാ​രാ​ർ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് എ​ടു​ത്ത കേ​സി​ലാ​ണ് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ദേ​ശ​വി​രു​ദ്ധ പ്ര​സ്താ​വ​ന ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് അ​ഖി​ൽ മാ​രാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ബി​ജെ​പി കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് കി​ഴ​ക്കേ​ക്ക​ര ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​ന്ത്യ - പാ​കി​സ്ഥാ​ൻ ഏ​റ്റു​മു​ട്ട​ലി​ൽ വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ അ​ഖി​ൽ മാ​രാ​ർ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. വീ​ഡി​യോ​യി​ലെ ഉ​ള്ള​ട​ക്കം രാ​ജ്യ​വി​രു​ദ്ധ​മെ​ന്നാ​യി​രു​ന്നു പ​രാ​തി.

യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണം എ​ന്ന​തി​ന് യാ​തൊ​രു ത​ർ​ക്ക​വും വേ​ണ്ട. എ​ന്നാ​ല​ത് ആ​ത്മാ​ഭി​മാ​നം അ​മേ​രി​ക്ക​യ്ക്ക് പ​ണ​യം വെ​ച്ചി​ട്ടാ​വ​രു​ത് എ​ന്ന് അ​ഖി​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചി​രു​ന്നു. യു​ക്രെ​യ്ൻ പോ​ലൊ​രു രാ​ജ്യം പോ​ലും അ​മേ​രി​ക്ക പ​റ​ഞ്ഞ​ത് കേ​ട്ടി​ല്ല. ഇ​വി​ടെ ഇ​പ്പോ​ഴും സാ​യി​പ്പി​ന്‍റെ ഓ​ശാ​ന കേ​ട്ട് ജീ​വി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി ആ​യി​പോ​യെ​ന്നും അ​ഖി​ൽ മാ​രാ​ർ പ​രി​ഹ​സി​ച്ചി​രു​ന്നു.