തിരുവനന്തപുരത്ത് അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു
Thursday, May 29, 2025 4:32 PM IST
തിരുവനന്തപുരം: ആനാവൂരില്‍ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. പാറശാല ജിഎച്ച്എസ്എസിലെ വിനോദിനി(49) ആണ് മരിച്ചത്. രാാവിലെ 11ഓടെയാണ് സംഭവം.
കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്കാന് സ്കൂളിലെത്തിയ ഇവര്‍ അവിടെവച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. മാരായമുട്ടം സ്വദേശിനിയാണ് വിനോദിനി.