ആലപ്പുഴയിൽ പുഞ്ചയിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞു; യുവാവ് മരിച്ചു
Saturday, May 31, 2025 10:50 AM IST
ആലപ്പുഴ: ഹരിപ്പാട് പുഞ്ചയിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. ഹരിപ്പാട് പിലാപ്പുഴ ചക്കാട്ട് കിഴക്കതിൽ സ്റ്റീവ് രാജേഷ് (23) ആണ് മരിച്ചത്.
അതേസമയം, സംസ്ഥാനത്ത് വെള്ളിയാഴ്ച മഴക്കെടുതിയിൽ എട്ടുപേരാണ് മരിച്ചത്. നാലുപേരെ കാണാതായി.