മാനേജരെ മര്‍ദിച്ചെന്ന കേസ്: ഉണ്ണി മുകുന്ദന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Saturday, May 31, 2025 11:18 AM IST
കൊച്ചി: മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.
അതേസമയം, സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദന് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. ടൊവിനോ തോമസിന്റെ "നരിവേട്ട' എന്ന ചിത്രത്തെ അനുകൂലിച്ച് റിവ്യൂ ഇട്ടതിന് മാനേജര്‍ വിപിന്‍ കുമാറിനെ നടന് മര്‍ദിച്ചെന്നാണ് കേസ്. ഇന്‍ഫോപാര്‍ക്ക് പോലീസാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.