പാലക്കാട്ട് അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകൻ അറസ്റ്റിൽ
Saturday, May 31, 2025 3:08 PM IST
പാലക്കാട്: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകൻ അറസ്റ്റിൽ. കന്നിമാരി സ്വദേശി ജയപ്രകാശ് (48) ആണ് അറസ്റ്റിലായത്.
ജയപ്രകാശിന്റെ ആക്രമണത്തിൽ അമ്മ കമലാക്ഷിക്ക് ഗുരുതരമായി പരിക്കേറ്റു. കമലാക്ഷിയെ(72) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കേസെടുത്ത പോലീസ് മകനെ അറസ്റ്റ് ചെയ്തു.