തി​രു​വ​ന​ന്ത​പു​രം: നി​ല​ന്പു​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന സൂ​ച​ന ന​ൽ​കി ബി​ജെ​പി. മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച​യ്ക്ക് മു​ൻ​പ് തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.

മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്ന് പ​റ​യു​ന്നി​ല്ല. അ​നാ​വ​ശ്യ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് വ​ഴി​യൊ​രു​ക്കി​യ​ത് എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫു​മാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.

എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​വും പ്ര​ച​ര​ണ​വു​മ​ട​ക്കം തു​ട​ങ്ങി ക​ഴി​ഞ്ഞു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍റെ പ്ര​തി​ക​ര​ണം.