ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പു​തി​യ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് (ഡി​ജി​പി) ആ​യി രാ​ജീ​വ് കൃ​ഷ്ണ ചു​മ​ത​ല​യേ​ൽ​ക്കും. നി​ല​വി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് റി​ക്രൂ​ട്ട്‌​മെ​ന്‍റ് ആ​ൻ​ഡ് പ്ര​മോ​ഷ​ൻ ബോ​ർ​ഡി​ൽ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​ണ് (ഡി​ജി) രാ​ജീ​വ് കൃ​ഷ്ണ.

1991 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ദ്ദേ​ഹ​ത്തെ ഡി​ജി​പി​യാ​യി നി​യ​മി​ച്ചെ​ന്ന് സ​ർ​ക്കാ​ർ വ​ക്താ​വ് അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച വി​ര​മി​ക്കു​ന്ന ഡി​ജി​പി പ്ര​ശാ​ന്ത് കു​മാ​റി​ന് പ​ക​ര​ക്കാ​ര​നാ​യാ​ണ് രാ​ജീ​വ് കൃ​ഷ്ണ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.

പ്ര​യാ​ഗ്‌​രാ​ജി​ൽ ട്രെ​യി​നി ഐ​പി​എ​സ് ഓ​ഫീ​സ​റാ​യി ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച അ​ദ്ദേ​ഹം പി​ന്നീ​ട് ബ​റേ​ലി, കാ​ൺ​പൂ​ർ, അ​ലി​ഗ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ഡീ​ഷ​ണ​ൽ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് (എ​എ​സ്പി) ആ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

ഫി​റോ​സാ​ബാ​ദ്, ആ​ഗ്ര, ല​ക്നോ, മ​ഥു​ര എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ ജി​ല്ല​ക​ളി​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് (എ​സ്പി), സീ​നി​യ​ർ സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് (എ​സ്എ​സ്പി) എ​ന്നീ സ്ഥാ​ന​ങ്ങ​ളും അ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്. 2029 ജൂ​ണി​ൽ അ​ദ്ദേ​ഹം വി​ര​മി​ക്കും.