റഷ്യന്‍ വ്യോമതാവളത്തില്‍ ഡ്രോണാക്രമണം; 40 യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായി യുക്രെയ്ൻ
Sunday, June 1, 2025 8:16 PM IST
കീവ്: റഷ്യന്‍ വ്യോമതാവളങ്ങള്‍ക്കുനേരെ യുക്രെയ്ന്റെ ഡ്രോണാക്രമണം. ഒലെന്യ, ബെലായ വ്യോമതാവളങ്ങളില്‍ യുക്രെയ്ന് കടുത്ത ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
നാല്‍പ്പതോളം റഷ്യന്‍ യുദ്ധവിമാനങ്ങളെ ആക്രമിച്ചതായി യുക്രെയ്ന് അവകാശപ്പെട്ടു. ഞായറാഴ്ച യുക്രെയ്നിലെ സൈനിക പരിശീലനകേന്ദ്രത്തില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് യുക്രെയ്ന് ഡ്രോണാക്രമണം നടത്തുന്നത്.
റഷ്യയുടെ ആക്രമണത്തില്‍ 12 പേര് മരിക്കുകയും അറുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.