കൊച്ചിയിൽ നേവി ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായ സംഭവം; അപകടം പരിശീലനത്തിനിടെ അല്ലെന്ന് നാവിക സേന
Monday, June 2, 2025 12:09 AM IST
കൊച്ചി: കായലിൽ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായത് പരിശീലനത്തിനിടെ അല്ലെന്ന് നാവിക സേന. ടാൻസാനിയൻ നാവിക ഉദ്യോഗസ്ഥനെ ആണ് കാണാതായത്.
നാട്ടിലേക്ക് പോകുന്നതിനായി കൊച്ചിയിലെത്തിയതായിരുന്നു ഉദ്യോഗസ്ഥൻ. ഏഴിമല നേവൽ അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയാണ് ഉദ്യോഗസ്ഥന് കൊച്ചിയിൽ എത്തിയത് എന്നാണ് വിവരം.
തേവര പാലത്തിൽ നിന്ന് ചാടിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. പരിശീലനത്തിന്റെ ഭാഗമായാണ് പാലത്തില്‍ നിന്ന് ചാടിയത് എന്നാണ് ആദ്യം വന്ന വാര്‍ത്ത. നേവിയും ഫയർഫോഴ്സും തെരച്ചിൽ നടത്തി വരികയാണ്.