വാണിയംകുളത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
Monday, June 2, 2025 1:14 AM IST
പാലക്കാട്: വാണിയംകുളത്ത് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പനമണ്ണ സ്വദേശി ശശികുമാർ ആണ് മരിച്ചത്.
വാണിയംകുളം പാതിപറയിൽ ആണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രി ഏഴാടെയാണ് സംഭവം.
പാതിപാറയിലെ അരുൺ ഷാജ് എന്ന സ്വന്തം ഫാബ്രിക്കേഷൻ സ്ഥാപനത്തിൽ നിന്നും കടയടച്ച് റോഡ് ക്രോസ് ചെയ്യുന്ന സമയത്താണ് അപകടം. വാണിയംകുളത്തെ പി.കെ. ദാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.