ചെ​ന്നൈ: നി‌‌​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ട് ഡി​എം​കെ​യി​ൽ സ​മ​ഗ്ര അ​ഴി​ച്ചു പ​ണി​വ​രു​ന്നു. ഇ​തി​നാ​യി പാ​ർ‌​ട്ടി​യു​ടെ ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം ചേ​രും. ഉ​പ​മു​ഖ്യ​മ​ന്ത്രി ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ അ​ട​ക്കം ര​ണ്ട് പേ​രെ പു​തു​താ​യി പാ​ർ​ട്ടി ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

വി​വി​ധ മേ​ഖ​ല​ക​ൾ തി​രി​ച്ച് നേ​താ​ക്ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല ന​ൽ​കും. 6500 ഓ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ത്തി​ന് ശേ​ഷം വ​മ്പ​ൻ പൊ​തു​സ​മ്മേ​ള​ന​വും ചേ​രു​ന്നു​ണ്ട്. യോ​ഗ​ത്തി​നാ​യി മ​ധു​ര​യി​ൽ എ​ത്തി​യ സ്റ്റാ​ലി​ൻ സ​ഹോ​ദ​ര​ൻ എം.​കെ.​അ​ഴ​ഗി​രി​യു​ടെ വീ​ട്ടി​ലെ​ത്തി അ​ത്താ​ഴ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്തു.

2011 ന് ​ശേ​ഷം ആ​ദ്യ​മാ​യി ചെ​ന്നൈ​ക്ക് പു​റ​ത്ത് ന​ട​ക്കു​ന്ന ഡിഎം​കെ നേ​തൃ​യോ​ഗ​ത്തി​ൽ തു​ട​ർ ഭ​ര​ണം ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യും.