അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ മാ​മ്പ​ഴം മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ച് തൊ​ഴി​ലാ​ളി​യെ മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. മെ​യ് 21 നാ​ണ് അ​ഞ്ച് പേ​ര്‍ ചേ​ര്‍​ന്ന് മോ​ഷ​ണം ആ​രോ​പി​ച്ച് തൊ​ഴി​ലാ​ളി​യാ​യ സു​രേ​ഷ് വ​ര്‍​മ്മ​യെ കൊ​ന്ന് മൃ​ത​ശ​രീ​രം ക​നാ​ലി​ല്‍ ത​ള്ളി​യ​ത്.

സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് അ​ഞ്ച് പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ളി​ലൊ​രാ​ള്‍ ഈ​യ​ടു​ത്ത് ഒ​രു മാ​മ്പ​ഴ​ത്തോ​ട്ടം പാ​ട്ട​ത്തി​നെ​ടു​ത്തി​രു​ന്നു. ഇ​വി​ടു​ത്തെ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു സു​രേ​ഷ്.

ഈ ​ഫാ​മി​ല്‍ നി​ന്ന് 50,000 രൂ​പ വി​ല​മ​തി​ക്കു​ന്ന മാ​മ്പ​ഴം മോ​ഷ്ടി​ച്ചെ​ന്ന സം​ശ​യ​ത്തി​ന്‍റെ പു​റ​ത്താ​ണ് കൊ​ല​പാ​ത​കം. മ​ര്‍​ദ​ന​ത്തെ തു​ട​ര്‍​ന്ന് സു​രേ​ഷ് മ​രി​ച്ചെ​ന്ന് മ​ന​സി​ലാ​ക്കി​യ പ്ര​തി​ക​ള്‍ മൃ​ത​ശ​രീ​രം കാ​റി​ല്‍ ക​യ​റ്റി ഒ​രു ക​നാ​ലി​ല്‍ വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.