മുഖ്യമന്ത്രി ഡൽഹിയിൽ; മന്ത്രിസഭായോഗം വ്യാഴാഴ്ച ചേരും
Tuesday, June 3, 2025 7:02 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലായതിനാൽ ബുധനാഴ്ച ചേരാനിരുന്ന മന്ത്രിസഭായോഗം വ്യാഴാഴ്ചത്തേക്ക് മാറ്റി.
ദേശീയപാത നിർമാണത്തിലെ തകർച്ചയും തുടർ നിർമാണം വേഗത്തിലാക്കാനുള്ള നടപടിയും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ബുധനാഴ്ച കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തും. ഇതു കഴിഞ്ഞു രാത്രിയോടെ മാത്രമേ തിരുവനന്തപുരത്തു മടങ്ങിയെത്തുകയുള്ളൂ.
തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് മന്ത്രിസഭായോഗം ചേരുക. സിപിഎം കേന്ദ്ര കമ്മിറ്റി, പോളിറ്റ് ബ്യൂറോ യോഗങ്ങൾക്കായി ഡൽഹിക്കു പോയ മുഖ്യമന്ത്രി കേന്ദ്ര സർക്കാർ പ്രതിനിധികളേയും കണ്ടിരുന്നു.