ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ഉന്തുംതള്ളും; നാലുപേർക്ക് പരിക്ക്
Wednesday, June 4, 2025 5:15 PM IST
ബംഗളൂരു: ഐപിഎൽ കിരീട ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സ്വീകരണ പരിപാടിക്കിടെ തിരക്കിൽ അപകടം. ചിന്നസ്വാമി സ്റ്റേഡിയത്തിനരികെ ഉന്തുംതള്ളുമുണ്ടായി.
നാലുപേർക്ക് നിസാര പരിക്കേറ്റു. ഒരാൾ ബോധരഹിതനായി വീണു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.
ടീം അംഗങ്ങൾ വിജയ റാലിയായി വരുന്നതിന് മുൻപ് തന്നെ സ്റ്റേഡിയത്തിലേക്ക് ആളുകളെ കയറ്റാൻ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഉന്തുംതള്ളുമുണ്ടായത്.