കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി
Wednesday, June 4, 2025 11:12 PM IST
കോട്ടയം: ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി.
കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധിയാണ്. കാര്‍ത്തികപള്ളി താലൂക്കിലെ തെക്കേകര ഗവ. എല്‍.പി സ്കൂളിനും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
കുട്ടനാട്, കാര്‍ത്തികപള്ളി താലൂക്കുകളിലെ മിക്ക പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
2831 കുടുംബങ്ങളിലായി 10167 പേര് താമസിക്കുന്ന 66 ദുരിതാശ്വാസക്യാംപുകളും തുടരേണ്ട സാഹചര്യമാണ്.
അമ്പലപ്പുഴ-19, കുട്ടനാട്-18, കാര്‍ത്തികപ്പള്ളി-10, മാവേലിക്കര-നാല്, ചെങ്ങന്നൂര്‍-15 കാര്‍ത്തികപ്പള്ളി-10 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. റോഡിലെ വെള്ളക്കെട്ടാണ് പ്രധാനതടസ്സം. വെള്ളമിറങ്ങിയ എടത്വ-വീയപുരം, ഹരിപ്പാട് റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വിസുകള്‍ പുനരാരംഭിച്ചു.