തായ് ബന്ദിയുടെ മൃതദേഹം കണ്ടെത്തി
Monday, June 9, 2025 6:49 AM IST
ടെൽ അവീവ്: ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിനിടെ തെക്കൻ ഇസ്രയേലിൽനിന്ന് ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയ തായ്ലൻഡ് സ്വദേശി നട്ടപോംഗ് പിന്റയുടെ (35) മൃതദേഹം ഇസ്രേലി സേന കണ്ടെടുത്തു.
തെക്കൻ ഗാസയിലെ റാഫയിൽ നടത്തിയ സ്പെഷൽ ഓപറേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. ഗാസയിൽനിന്ന് പിടിയിലായ ഭീകരനെ ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹത്തെക്കുറിച്ച് വിവരം ലഭിച്ചത്.
തായ്ലൻഡിൽനിന്ന് കൃഷിപ്പണിക്കാണ് ഇദ്ദേഹം ഇസ്രയേലിലെത്തിയത്. മൃതദേഹം ലഭിച്ചകാര്യം ഇദ്ദേഹത്തിന്റെ ബന്ധുക്കളെ അറിയിച്ചതായി ഇസ്രേലി സേന പറഞ്ഞു.