ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ഹോ​ട്ട​ൽ മു​റി​യി​ൽ വ​ച്ച് യു​വ​തി​യെ ആ​ൺ​സു​ഹൃ​ത്ത് കു​ത്തി​ക്കൊ​ന്നു. ബം​ഗ​ളൂ​രു​വി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി ന​ട​ന്ന സം​ഭ​വം ര​ണ്ട് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് പു​റ​ത്ത​റി​ഞ്ഞ​ത്.

ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ ഹ​രി​ണി(33) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഹ​രി​ണി​യു​ടെ സു​ഹൃ​ത്താ​യ യ​ശാ​സി(25)​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​രു​വ​രും ബം​ഗ​ളൂ​രു​വി​ലെ പ​ടി​ഞ്ഞാ​റ​ൻ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ കെ​ങ്കേ​രി സ്വ​ദേ​ശി​ക​ളാ​ണ്. പൂ​ർ​ണ പ്ര​ജ്ഞ ലേ​ഔ​ട്ടി​ലെ ഓ​യോ ഹോ​ട്ട​ൽ മു​റി​യി​ൽ വ​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ ഹ​രി​ണി​യു​ടെ ജീ​വി​ത​ത്തി​ൽ ഇ​രു​വ​രും ത​മ്മി​ലു​ള്ള സൗ​ഹൃ​ദം പ്ര​ശ്‌​നം സൃ​ഷ്ടി​ച്ചി​രു​ന്നു. ഹ​രി​ണി​യു​ടെ വീ​ട്ടു​കാ​ർ ഈ ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​റി​യു​ക​യും ഇ​തേ​ക്കു​റി​ച്ച് ഹ​രി​ണി​യോ​ട് ചോ​ദി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ത​നി​ക്ക് ഈ ​ബ​ന്ധം തു​ട​രാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഹ​രി​ണി യാ​ശാ​സി​നോ​ട് പ​റ​ഞ്ഞു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ യ​ശാ​സ്, ഹ​രി​ണി​യെ 17 ത​വ​ണ കു​ത്തി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹ​രി​ണി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ കൊ​ല്ല​പ്പെ​ട്ടു.