ലോകകപ്പ് യോഗ്യതാ മത്സരം: ക്രൊയേഷ്യക്ക് ഗംഭീര ജയം
Tuesday, June 10, 2025 3:50 AM IST
സഗ്രേബ്: 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തിൽ ക്രൊയേഷ്യക്ക് ഗംഭീര ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ചെക്ക് റിപ്ലക്കിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്തു.
ക്രൊയേഷ്യക്ക് വേണ്ടി ആൻഡ്രെജ് ക്രമാറിച്ച് രണ്ട് ഗോളുകൾ നേടി. ലൂക്ക മോഡ്രിച്ച് , ഇവാൻ പെരിസിച്ച്, ആന്റെ ബുധിമിർ എന്നിവർ ഓരോ ഗോൾ വീതം സ്കോർ ചെയ്തു. തോമസ് സൗവ്സെക്ക് ആണ് ചെക്ക് റിപ്ലക്കിനായി ഗോൾ നേടിയത്.
വിജയത്തോടെ ക്രൊയേഷ്യക്ക് ആറ് പോയിന്റായി. യൂറോപ്യൻ ക്വാളിഫയറിനുള്ള ഗ്രൂപ്പ് എല്ലിൽ ക്രൊയേഷ്യ രണ്ടാം സ്ഥാനത്താണ്.