കൗ​ലൂ​ൺ: എ​എ​ഫ്സി ഏ​ഷ്യാ​ക​പ്പ് ഫു​ട്ബോ​ൾ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് തോ​ൽ​വി. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് ഹോ​ങ്കോം​ഗ് ഇ​ന്ത്യ​യെ ത​ക​ർ​ത്ത​ത്. ഇ​ന്‍​ജു​റി ടൈ​മി​ല്‍ വ​ഴ​ങ്ങി​യ പെ​നാ​ല്‍​റ്റി​യാ​ണ് മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ വി​ധി​യെ​ഴു​തി​യ​ത്.

ഇ​ൻ​ജ​റി ടൈ​മി​ന്‍റെ ഒ​ന്നാം മി​നി​റ്റി​ൽ ഹോ​ങ്കോം​ഗ് താ​രം ഉ​ദെ​ബു​ലൂ​സോ​റി​നെ ഇ​ന്ത്യ​ൻ ഗോ​ൾ​കീ​പ്പ​ർ വി​ശാ​ൽ കെ​യ്ത്ത് ഫൗ​ൾ ചെ​യ്ത​തി​നാ​യി​രു​ന്നു പെ​ന​ൽ​റ്റി. കി​ക്കെ​ടു​ത്ത സ്റ്റെ​ഫാ​ൻ പെ​രേ​ര ല​ക്ഷ്യം ക​ണ്ട​തോ‌​ടെ ഇ​ന്ത്യ​യു‌​ടെ എ​ല്ലാ പ്ര​തീ​ക്ഷ​ക​ളും അ​സ്ത​മി​ച്ചു.

മ​ത്സ​ര​ത്തി​ല്‍ ല​ഭി​ച്ച മി​ക​ച്ച അ​വ​സ​ര​ങ്ങ​ള്‍ മു​ത​ലാ​ക്കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​തും ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി​യാ​യി. ടൂ​ർ​ണ​മെ​ന്‍റി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ബം​ഗ്ല​ദേ​ശി​നോ​ടു സ​മ​നി​ല വ​ഴ​ങ്ങി​യി​രു​ന്നു.