മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്: പ്രതികളായ പോലീസുകാർക്ക് സസ്പെൻഷൻ
Wednesday, June 11, 2025 7:53 PM IST
കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രകികളായ രണ്ട് പോലീസുകാരെയും സസ്പെൻഡ് ചെയ്തു. പോലീസ് ഡ്രൈവർമാരായ ഷൈജിത്ത്, കെ. സനിത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഇരുവരേയും ഇന്ന് കേസിൽ പ്രതിച്ചേർത്തിരുന്നു. കേസിൽ ആകെ 12 പ്രതികളാണ് ഉള്ളത്. കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്മെന്റ് രണ്ട് വര്‍ഷം മുമ്പാണ് ബഹ്റീൻ ഫുട്ബോള്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ ബാലുശേരി സ്വദേശിയാണ് വാടകയ്ക്കെടുത്തത്. ഇയാളുടെ നേതൃത്വത്തിലാണ് ഇവിടെ പെണ്‍വാണിഭ സംഘം പ്രവർത്തിച്ചിരുന്നത്.
റെയ്ഡിൽ ആറു സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് പെൺവാണിഭ കേന്ദ്രം കണ്ടെത്തിയത്.