അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം ത​ക​ർ​ന്നു​വീ​ണ വി​മാ​ന​ത്തി​ൽ ഗു​ജ​റാ​ത്ത് മു​ന്‍ മു​ഖ്യ​മ​ന്ത്രിയും ബിജെപി നേതാവുമായ വി​ജ​യ് രൂ​പാ​ണി​യും ഉ​ണ്ടാ​യി​രു​ന്നെ​ന്ന് റി​പ്പോ​ർ​ട്ട്. 2016-2021 വ​രെ ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ല​ണ്ട​നി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ര്‍ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വി​മാ​ന​ത്തി​ല്‍ 242 യാ​ത്ര​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് വി​വ​രം.

ജ​ന​വാ​സ​മേ​ഖ​ല​യി​ലാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് 1:10നാ​ണ് അ​പ​ക​ടം. ടേ​ക്ക് ഓ​ഫി​നി​ടെ മ​ര​ത്തി​ല്‍ ഇ​ടി​ച്ച ശേ​ഷം ത​ക​ര്‍​ന്നു​വീ​ഴു​ക​യാ​യി​രു​ന്നെ​ന്നാ​ണ് സൂ​ച​ന. സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.