എയർഇന്ത്യാ അപകടം; വിമാനത്തിലുണ്ടായിരുന്ന മലയാളി മരിച്ചു
Thursday, June 12, 2025 5:10 PM IST
അഹമ്മദാബാദ്: എയർഇന്ത്യാ വിമാനാപകടത്തിൽ മലയാളി മരിച്ചു. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാർ ആണ് മരിച്ചത്. ലണ്ടനിൽ നഴ്സായിരുന്നു രഞ്ജിത.
രഞ്ജിതയുടെ മരണം സ്ഥിരീകരിച്ച് ജില്ലാ ഭരണകൂടത്തിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ഏറെ നാളുകളായി യുകെയിൽ നഴ്സായിരുന്ന രഞ്ജിത, സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് നാട്ടിൽ എത്തിയത്.
തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി തിരികെ വരാൻ വേണ്ടിയാണ് യുകെയിലേക്ക് പോയത്. ഇതിനിടെയാണ് അപകടമുണ്ടായത്. അമ്മയും രണ്ടു മക്കളുമുണ്ട്. മൂത്ത മകൻ പത്തിലും രണ്ടാമത്തെ മകൾ ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്.