കൈക്കൂലി കേസ്; ഇഡി ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി
Tuesday, June 17, 2025 8:21 PM IST
കൊച്ചി: വിജിലൻസ് രജിസ്റ്റർ ചെയ്ത കൈക്കൂലി കേസിൽ പ്രതിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെ സ്ഥലംമാറ്റി. മേഘാലയായുടെ തലസ്ഥാനമായ ഷില്ലോംഗിലേക്കാണ് ശേഖര്‍ കുമാറിനെ മാറ്റി നിയമിച്ചത്.
കൊല്ലത്തെ വ്യവസായി അനീഷ് ബാബുവിനെ ഇഡി കേസിൽ നിന്ന് രക്ഷിക്കാമെന്ന് പറഞ്ഞ് ഇയാൾ പണം ആവശ്യപ്പെട്ടിരുന്നു. ഈ കേസിൽ ഇഡി അസിസ്റ്റന്റ് ഡയറക്ടറെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് കേസെടുത്തത്.
വിശദമായ അന്വേഷണത്തിന് ശേഷമേ ശേഖർ കുമാറിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്ന് ഹൈക്കോടതിയിൽ വിജിലൻസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം.